Tuesday, 10 June 2014

ക്ഷണികതയുടെ സൗരഭ്യം
 

മനോഹരമായ പലതും ക്ഷണ നേരത്തേക്ക് മാത്രമേ നീണ്ടു നിൽകുകയുള്ളൂ  എന്ന് വരാം .ആകാശത്ത് മിന്നൽ വരയ്ക്കുന്ന വിസ്മയ രേഖകൾ എത്ര വേഗം മറയുന്നു .പക്ഷേ മിന്നൽ പിണരിന്റെ സൌന്ദര്യവും  അതിശകതമായ വരങ്ങളും  ശാപങ്ങളും നിസ്സാരമല്ല .കാല ദൈർഘ്യത്തെക്കാൾ   ഗുണമെന്മായവും പലതിനും മേന്മ പകരുന്നത് .
" കാർവില്ല് കാൽക്ഷേണം കൊണ്ട് മയില്ലേ ?പൂവിന്ന് ഒരു പകൽ മാത്രമല്ലേ നില? എന്ന "ജി " യുടെ വരികൾ ക്ഷണികതയുടെ മധുരിമ പകരുന്നു. മഴവില്ലിനോ, പൂവിനോ ദീ ർഘായുസ്സില്ല. പക്ഷെ അവയുടെ സൌന്ദര്യത്തെ വെല്ലാൻ വിഷമം. എത്രകാലം ജീവിച്ചു എന്നതിനെക്കാൾ ൾ പ്രധാനം എത്രനന്നായി ജീവിച്ചു എന്നത് തന്നെയല്ലേ. സ്വജീവിതത്തിനു ഇന്ന് തുടക്കംഇടാൻ കഴിയില്ല. എന്നാൽ, നല്ലരീതിയിൽ  ജീവിതം  അവസാനിക്കണം എന്ന് കരുതി ഇന്നൊരു പുതിയ തുടക്കമാകാം.

കൂടെയല്ല ജനിക്കുന്ന   നേരത്തും 
കൂടെയല്ല മരിക്കുന്ന നേരത്തും 
മദ്ധ്യെ   ഇങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുനതെന്തിനു നാം വ്രഥാ

ഒത്തൊരുമിച്ചുള്ള പ്രവർത്തി വേണമെങ്കിൽ  നാം മികച്ചവൻ  എന്ന ചി ന്ത ഉപേക്ഷികണം. ചുണ്ടൻ വള്ളം വിജയകരമായി കുതിച്ചു മുന്നേറണമെങ്കിൽ എല്ലാ തുഴക്കാരും താള ത്തി തിനൊത്തു ഒരേ സമയം തുഴയണം.
 
വിജയങ്ങൾ ക്ഷണികമാണ്. അമേരിക്കൻ എഴുത്തുകാരി ഡാലിയ സോഫെർ പറഞ്ഞു "ശ്വാശ്വതമെന്നത് മിഥ്യ  സങ്കൽപം . അതിരുമാരും, നിറം മങ്ങും , കമിതാക്കൾ അകലും, കുത്തിട്ട വരകളിൽ തൂങ്ങി കിടക്കുന്നവരായി തീരും ദമ്പതികൾ. സർവപ്രധാ ധനമെന്നു തോന്നിയത് വിസ്മരിക്കപെടും "

ക്ഷണികമായതിലും അനന്ദം കണ്ടെത്തി  കൈയ്യ് വന്നതിൽ സന്തോഷിച്ചു  മുന്നേറുന്നതാണ് വിജയ രഹസ്യം 

Friday, 6 June 2014


Wednesday, 4 June 2014

Community Radio Mattoli 90.4 FM






Welcome to Varsha Vallaky



എല്ലാവര്ക്കും വര്ഷവല്ലകിയിലേക്ക് സ്വാഗതം .....

വര്ഷ വല്ലകി എന്നാൽ മഴത്തുള്ളികൾ നെയ്തെടുക്കുന്ന സങ്കല്പ വീണ ......