പ്രിയംവദയ്ക്കായ് പ്രിയസഖി എഴുതുന്നത്
മറന്നുവോ നീ ശകുന്തളയെ
കണ്വാശ്രമത്തിലെ വള്ളിക്കുടിലില്‍ നിനക്ക് സുഖമാണോ
കണ്വമാമുനി താതന് എന്നെക്കുറിച്ചെന്തുചൊല്ലി
എന്‍ കൃഷ്ണമാനിന്നും മാലിനിക്കരയില്‍ മൌനമായി ഇരിപ്പാണോ
പ്രിയതോഴി അനസൂയ താമര കുമ്പിളില്‍
എന്നെ തിരയുകയാണോ .........
![]() |
എന്‍ സ്വപ്നങ്ങള്‍ കരിഞു തീര്‍ന്നത്
പ്രിയംവദയറിയുന്നുവോ
ഈ ശകുന്തളയെ ദുഷ്യന്തന് മറന്നത്
കേട്ടുകഴിഞുവോ തോഴി
എന്‍ ദുഖങ്ങള്‍ അലകടലായി
ദുഖമൊടുങ്ങുകില്ലേ
ഇനിയൊരു ജന്മത്തില് നിങ്ങള്‍ തന് സഖിയായ്
ശകുന്തള വീണ്ടും ജനിക്കുമോ .........