Wednesday, 28 October 2015

പ്രിയംവദയ്ക്കായ്

പ്രിയംവദയ്ക്കായ് പ്രിയസഖി എഴുതുന്നത്
മറന്നുവോ നീ ശകുന്തളയെ
കണ്വാശ്രമത്തിലെ വള്ളിക്കുടിലില് നിനക്ക് സുഖമാണോ
കണ്വമാമുനി താതന് എന്നെക്കുറിച്ചെന്തുചൊല്ലി
എന് കൃഷ്ണമാനിന്നും മാലിനിക്കരയില്  മൌനമായി ഇരിപ്പാണോ
പ്രിയതോഴി അനസൂയ താമര കുമ്പിളില്
എന്നെ തിരയുകയാണോ .........


എന് സ്വപ്നങ്ങള് കരിഞു തീര്ന്നത്
പ്രിയംവദയറിയുന്നുവോ
ഈ ശകുന്തളയെ ദുഷ്യന്തന് മറന്നത്
കേട്ടുകഴിഞുവോ തോഴി
എന് ദുഖങ്ങള് അലകടലായി
ദുഖമൊടുങ്ങുകില്ലേ
ഇനിയൊരു ജന്മത്തില് നിങ്ങള് തന് സഖിയായ്
ശകുന്തള വീണ്ടും ജനിക്കുമോ .........


No comments:

Post a Comment